ഭാരക്കൂടുതൽ കാരണം 20 യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് ബ്രിട്ടിഷ് എയർവേയ്സ്. ഫ്ലോറൻസ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന ബ്രിട്ടീഷ് എയർവേയ്സിൻ്റെ വിമാനത്തിൽ നിന്നാണ് യാത്രക്കാരെ ഇറക്കിയത്. ബിഎ എംബ്രയർ ഇആർജെ -190 വിമാനത്തിൽ ഓഗസ്റ്റ് 11നാണ് സംഭവം നടന്നത്. ചൂടുള്ള കാലാവസ്ഥ കാരണം വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ വായുമർദ്ദം കുറവായതാണ് ഇതിന് കാരണം. വിമാനത്തിൻ്റെ സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്ന് എയർവേയ്സ് അധികൃതർ അറിയിച്ചു.
വിമാനത്തിൽ നിന്ന് ഇറക്കിവിട്ട യാത്രക്കാർക്ക് ഹോട്ടൽ താമസവും മറ്റ് യാത്രാ സൗകര്യങ്ങളും എയർലൈൻ ഒരുക്കി. അടുത്ത ലഭ്യമായ വിമാനത്തിൽ ഇവർക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ഒരുക്കി.
അമിതമായ ചൂട് കാരണം ആളുകളെ വിമാനത്തിൽ നിന്ന് ഇറക്കേണ്ടി വരുമെന്ന് പൈലറ്റ് അറിയിച്ചതായി ഒരു യാത്രക്കാരൻ വെളിപ്പെടുത്തി. ആദ്യം 36 പേരെ ഇറക്കിവിടുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 20 പേരെ മാത്രമേ ഇറക്കിവിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറ്റലിയിലെ 35 ° സെൽഷ്യസ് താപനിലയിലും അമേറിഗോ വെസ്പുച്ചി വിമാനത്താവളത്തിലെ ചെറിയ റൺവേയും കാരണം ബിഎ ഇആർജെ -190 യാത്രയ്ക്ക് അധിക ഇന്ധനം ആവശ്യമായി വന്ന സാഹചര്യമുണ്ടായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം കുറച്ചുകൊണ്ട് ഇന്ധനത്തിന്റെ കുറവ് പരിഹരിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c