വില വർധനവ് പിടിച്ചുകെട്ടും; കുവൈത്തിലെ സ്കൂൾ, സ്റ്റേഷനറി കടകളിൽ വ്യാപക പരിശോധന
കുവൈത്തിൽ സ്‌കൂൾ, സ്റ്റേഷനറി ഉത്പന്നങ്ങളുടെ വിലക്കയറ്റം തടയാൻ വ്യാപക പരിശോധന. വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായിട്ടാണ് വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന കർശനമാക്കിയത്. ഉത്പന്നങ്ങൾക്ക് വില രേഖപ്പെടുത്തുക, ഗുണമേന്മ ഉറപ്പുവരുത്തുക, നിർമ്മിച്ച രാജ്യത്തിൻ്റെ പേര് പ്രദർശിപ്പിക്കുക തുടങ്ങിയ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ദിവസം അൽ-മിർഖാബ് പ്രദേശത്തെ മൊത്തവ്യാപാര സ്റ്റേഷനറി കടകളിൽ നടന്ന പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. സ്കൂൾ ബാഗുകളിൽ വിലയോ, ഉത്പാദന രാജ്യം ഏതെന്ന് രേഖപ്പെടുത്താത്തതായിരുന്നു പ്രധാനമായും കണ്ടെത്തിയ നിയമലംഘനം. ഒറിജിനൽ ഉത്പന്നങ്ങളും വ്യാജ ഉത്പന്നങ്ങളും തിരിച്ചറിയാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി.’ബാക്ക്-ടു-സ്കൂൾ’ സീസൺ കഴിയുന്നതുവരെ ഈ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)