ഗതാഗത നിയമലംഘനങ്ങൾ കുറക്കൽ; രാജ്യത്ത് വ്യാപക പരിശോധന
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളം വലിയൊരു പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ എല്ലാ ഗവർണറേറ്റുകളിലും ഞായറാഴ്ച പുലർച്ചെ നടത്തിയ ഈ പരിശോധനയിൽ, അശ്രദ്ധമായ ഡ്രൈവിങ്ങും മറ്റ് ഗതാഗത നിയമലംഘനങ്ങളും കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനായി പ്രധാന സ്ഥലങ്ങളിൽ ചെക്ക് പോസ്റ്റുകളും സ്ഥാപിച്ചിരുന്നു.
പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും ട്രാഫിക് നിയമങ്ങൾ ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകൾ. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്നും, അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്കും ജീവനും സ്വത്തിനും സംരക്ഷണം നൽകുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)