സുഹൃത്തിനെ വഞ്ചിച്ച് ഫേസ്ബുക്ക് അക്കൗണ്ട് സ്വന്തമാക്കി; പിന്നീട് ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; പ്രവാസിക്ക് ശിക്ഷ
കുവൈറ്റിൽ സുഹൃത്തിനെ പറ്റിച്ചു ഫേസ്ബുക്ക് അക്കൗണ്ട് സ്വന്തമാക്കിയതിന് ശേഷം ഇയാളുടെ ഭാര്യയെ ഭീക്ഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു കോടതി. കേസിൽ ഈജിപ്ഷ്യൻ പൗരന് രണ്ട് വർഷം തടവും കഠിനതടവും വിധിച്ചു. പിന്നീട് നാടുകടത്താനുമാണ് തീരുമാനം. സൈബർ ക്രൈം ഓഫീസർ നടത്തിയ അന്വേഷണത്തിൽ അക്കൗണ്ട് ഉപയോഗിച്ചത് പ്രതിയാണെന്ന് തെളിഞ്ഞു. ഇയാളെ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)