Posted By Editor Editor Posted On

തീർഥാടനത്തിന് പോയി തിരികെ കുവൈറ്റിലേക്ക് മടങ്ങവേ ബസ് അപകടം; മൂന്ന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

കുവൈത്തിൽ നിന്നും ഇറാഖിലെ കർബലയിലേക്ക് തീർഥാടനത്തിന് പോയ ബസ്സ് അപകടത്തിൽ പെട്ട് മൂന്ന് ഇന്ത്യക്കാരും ഒരു പാക്സ്ഥാനിയും ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ ഇറാഖിൽ കർബലയിലെ അർബീൻ തീർത്ഥാടനത്തിൽ പങ്കെടുത്ത ശേഷം കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓഗസ്റ്റ് 21 ന് രാവിലെ 6:00 ഓടെയാണ് തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസ് ഒരു ട്രക്ക് ഇടിച്ചുണ്ടായ സംഭവം. ഇടിയുടെ ആഘാതത്തിൽ ബസിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈദരാബാദ് സ്വദേശി സയ്യിദ് അക്ബർ അലി,ബെംഗളൂരു സ്വദേശി മൂസ അലി, ഉത്തർപ്രദേശ് സ്വദേശി പാർവേസ് അഹ്മദ് എന്നിവരാണ് മരണമടഞ്ഞ ഇന്ത്യക്കാർ. പാകിസ്ഥാൻ സ്വദേശിയായ ഇഷാഖ് ഷിറാജിയും അപകടത്തിൽ മരിച്ചു. മരണമട ഞ്ഞ സയ്യിദ് അക്ബർ അലി, കുവൈത്ത് സർവകലാശാലയിലെ ജീവനക്കാരനാണ്. കുവൈത്തിലെ അദാൻ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിന്റെ മകനാണ് മൂസ അലി. മരണമടഞ്ഞവരെ ഷിയാ പുണ്യ കേന്ദ്രമായ നജാഫിൽ സംസ്കരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version