കുവൈത്തിലെ പുതിയ സ്കൂളുകളിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാം; സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം
Kuwait School Transfer കുവൈത്തിലെ അൽ-മുത്ല, ഇഷ്ബിലിയ പ്രദേശങ്ങളിലെ പുതിയ സ്കൂളുകളിലേക്ക് അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ഓഗസ്റ്റ് 26-ന് ആരംഭിച്ച ഈ പ്രക്രിയ സെപ്റ്റംബർ 1 തിങ്കളാഴ്ച വരെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
2025-2026 അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ സ്കൂളുകളിൽ ആവശ്യമായ ജീവനക്കാരെ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.അതുപോലെ, കഴിഞ്ഞ ആഴ്ച ട്രാൻസ്ഫർ ലഭിച്ച അധ്യാപകർക്ക് അത് റദ്ദാക്കാനുള്ള അവസരവും മന്ത്രാലയം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴിയാണ് ഈ അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഒരു തവണ അപേക്ഷ നൽകി കഴിഞ്ഞാൽ അത് പിന്നീട് മാറ്റാൻ കഴിയില്ല. ട്രാൻസ്ഫർ റദ്ദാക്കുന്ന അധ്യാപകർ അവരുടെ നിലവിലെ സ്കൂളിൽ തന്നെ തുടരും.എല്ലാ ട്രാൻസ്ഫർ അപേക്ഷകളും ഓൺലൈൻ സിസ്റ്റം വഴി പരിശോധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)