സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ നിയമം; കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി
kuwaitizationകുവൈത്തിൽ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനായി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്താൻ നീക്കം. ഇതിന്റെ ഭാഗമായി തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. ഇത് നടപ്പാക്കുന്നതോടെ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന.
പ്രധാന മാറ്റങ്ങൾ:
കൂടുതൽ സ്വദേശി തൊഴിലാളികൾ: ‘കുവൈത്ത് വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ നിരക്ക് വർദ്ധിപ്പിക്കും.
കൂടുതൽ ശമ്പളം: സ്വദേശി തൊഴിലാളികളുടെ ശമ്പളം ഓരോ അഞ്ച് വർഷം കൂടുമ്പോഴും പണപ്പെരുപ്പത്തിനനുസരിച്ച് ഉയർത്താൻ നിർദ്ദേശമുണ്ട്.
തൊഴിൽ പരിശീലനം: സ്വദേശി യുവാക്കളെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കും.
നിയമലംഘകർക്ക് കർശന നടപടി: നിയമങ്ങൾ ലംഘിക്കുന്നവർക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകും.
ചില തസ്തികകൾ സ്വദേശികൾക്കായി സംവരണം ചെയ്യും.
ഈ നിയമം പ്രാബല്യത്തിൽ വന്നാൽ കുവൈത്തിലെ വിദേശികൾക്ക്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക്, ഇത് വലിയ തിരിച്ചടിയാകും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)