കുവൈറ്റിലെ നിയമവ്യവസ്ഥകൾ പരിഷ്കരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നീതി ന്യായ മന്ത്രാലയം ആണ് തീരുമാനമെടുത്തിരിക്കുന്നത്. നിലവിലെ ശിക്ഷാ നിയമത്തിൽ നിയമപരവും സാമൂഹികവുമായും പൊരുത്തപ്പെടുന്ന കാലാനുസൃതമായ മാറ്റം വരുത്തുവാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥ വികസിപ്പിക്കുന്നതിനും ക്രിമിനൽ നിയമനിർമ്മാണം നവീകരിക്കുന്നതിനുമുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് നടപടി എന്ന് നീതി ന്യായ മന്ത്രി നാസർ അൽ-സുമൈത് വ്യക്തമാക്കി. നിയമ വ്യവസ്ഥയോടും നിയമ സ്ഥാപനങ്ങളോടും സമൂഹത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് തീരുമാനം സഹായകമാകുമെന്നും അദ്ദേഹം അറിയിച്ചു.അപ്പീൽ കോടതി ജഡ്ജി സൗദ് അൽ-സനിയയാണ് സമിതിയുടെ അധ്യക്ഷൻ. അറ്റോർണി ജനറൽ കൗൺസിലർ മിഷാൽ അൽ-ഗന്നം വൈസ് ചെയർമാൻ ആയ സമിതിയിൽ ജഡ്ജിമാരായ അഹമ്മദ് അൽ-സദ്ര, കൊമേഴ്‌സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷൻ ഡയറക്ടർ മിഷാരി അൽ-മുതൈരി, പബ്ലിക് ഫണ്ട്‌സ് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ ഇബ്രാഹിം അൽ-മുനൈ, മുഹമ്മദ് അൽ-ഹദ്ദദ് എന്നിവർ അംഗങ്ങൾ ആയിരിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
