സ്കൂൾ കാന്റീനുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി കുവൈത്ത് അധികൃതർ
കുവൈത്തിലെ കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി സ്കൂൾ കാന്റീനുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. കുട്ടികളിലെ അമിതവണ്ണം തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നിയമങ്ങൾ നടപ്പാക്കുന്നത്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്കൂൾ കാന്റീനുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ആരോഗ്യപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. 2025-ലെ മന്ത്രിതല പ്രമേയം നമ്പർ 5 അനുസരിച്ചാണ് പുതിയ നിയമങ്ങൾ നടപ്പാക്കാൻ തുടങ്ങിയതെന്ന് അതോറിറ്റി അറിയിച്ചു. ഭാവി തലമുറയ്ക്ക് സുരക്ഷിതവും പോഷകസമൃദ്ധവുമായ സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പദ്ധതി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)