നിങ്ങളുടെ ഫോൺ നഷ്ടമായോ? എങ്കിൽ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ അക്കൗണ്ടുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം? വിശദമായി അറിയാം
നമ്മുടെ സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ ഈയുപിഐ സേവനങ്ങൾ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ട്. ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും പണം അപഹരിക്കപ്പെടുന്ന കേസുകൾ നിരവധിയാണ്. അടുത്തകാലത്ത് ഓൺലൈൻ തട്ടിപ്പുകൾ കുതിച്ചുയർന്നിട്ടുള്ളതിൽ യുപിഐ തട്ടിപ്പുകളും ഏറെയാണ്. എന്നാൽ ഇത്തരത്തിൽ നമ്മുടെ ഫോൺ കളഞ്ഞുപോകുകയോ അപഹരിക്കപ്പെടുകയോ ചെയ്താൽ ആ ഘട്ടത്തിൽ യുപിഐ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാകാതിരിക്കാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. സ്മാർട്ട്ഫോൺ നഷ്ടപ്പെട്ടാൽ, യുപിഐ പ്ലാറ്റ്ഫോമുകളായ ഫോൺപേ, ഗൂഗിൾ പേ എന്നിവയുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് പണം എങ്ങനെ സുരക്ഷിതമാക്കാം എന്ന് ഓരോ ഉപയോക്താവും അറിഞ്ഞിരിക്കണം. ഇതിനായി നമുക്ക് എളുപ്പത്തിൽ ചില കാര്യങ്ങൾ ചെയ്യാനാകും ഇതെന്തൊക്കെയാണെന്ന് നോക്കാം.
എങ്ങനെ യുപിഐ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് സേഫാക്കാം?
സ്മാർട്ട്ഫോൺ നഷ്ടമായാൽ ഗൂഗിൾ പേ (Google Pay) അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിനായി 18004190157 എന്ന നമ്പറിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടുക. ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കാൻ ഒരു കസ്റ്റമർ കെയർ റെപ്രസന്റേറ്റീവ് ഉണ്ടാകും. കൂടാതെ ആൻഡ്രോയ്ഡ്, ഐഒഎസ് സ്മാർട്ട്ഫോണുകളിൽ ഫോൺ കൈയിലില്ലെങ്കിലും ഡാറ്റ മായ്ക്കാൻ കഴിയും. ‘ഫൈൻഡ് മൈ ഡിവൈസ്’ ഫീച്ചറിന് അനുബന്ധമായി ഈ സൗകര്യം ലഭിക്കും.
ഇനി ഫോൺപേ അകൗണ്ട് ആണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കിൽ ഇതിനായി 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പറുകളിൽ സഹായം തേടാം. പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമായ ഫോണിൽ ഫോൺപേ ലോഗിൻ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ നൽകുക. വെരിഫൈ ചെയ്യാനായി ആ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഇങ്ങനെ ഒടിപി അയയ്ക്കുന്ന ഘട്ടത്തിൽ ഒടിപി ലഭിച്ചില്ല എന്നത് സെലക്റ്റ് ചെയ്യുക. ശേഷം സിം കാർഡ് അല്ലെങ്കിൽ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക. എന്നിട്ട് കസ്റ്റമർ കെയർ റെപ്രസന്റേറ്റീവുമായി സംസാരിക്കാം. ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യൂ തുടങ്ങിയ വിവരങ്ങള്‍ നൽകുമ്പോൾ അവർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സഹായിക്കും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)