കുവൈത്ത് സിറ്റി: മന്ത്രവാദം, രോഗശാന്തി തുടങ്ങിയ കാര്യങ്ങൾ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളിൽ നിന്ന് പണം തട്ടിയ കുവൈത്തി പൗരനെയും ഇയാളുടെ ബംഗ്ലാദേശി ഡ്രൈവറെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. മഹ്ബൂലയിലെ വാടക അപ്പാർട്ട്മെന്റിൽ കുടുംബത്തിന്റെ മറവിൽ ഇയാൾ തട്ടിപ്പ് നടത്തിവരികയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജിന്നുകളെ പുറത്താക്കാനും മന്ത്രവാദം മാറ്റാനും രോഗങ്ങൾ സുഖപ്പെടുത്താനും കഴിയുമെന്ന് വിശ്വസിപ്പിച്ച് ‘മെഡിക്കൽ കൺസൾട്ടേഷൻ’ നൽകുന്നതായി കണ്ടെത്തി. തട്ടിപ്പിന്റെ ഭാഗമായി ഇയാൾ വിവിധ ഉൽപ്പന്നങ്ങളും വിറ്റിരുന്നു.
പ്രതി തൻ്റെ ബംഗ്ലാദേശി ഡ്രൈവറുമായി ചേർന്നാണ് ഈ തട്ടിപ്പുകൾക്ക് പദ്ധതിയിട്ടിരുന്നത്. ഏഷ്യൻ സമൂഹത്തിൽ നിന്ന്, പ്രത്യേകിച്ച് ഉപഭോക്താക്കളെ എത്തിച്ചതും സാധനങ്ങൾ വിതരണം ചെയ്തതും ഡ്രൈവറാണ്. അറസ്റ്റ് ചെയ്ത പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
