
കുവൈറ്റിലെ പള്ളികളിൽ നമസ്കാര സമയത്തിൽ മാറ്റം വരുത്താൻ ആലോചന
കുവൈത്തിൽ പള്ളികളിലെ പ്രാർത്ഥന സമയത്തിൽ മാറ്റം വരുത്താൻ സാധ്യത. വിവിധ ഗവർണറേറ്റുകളിലുള്ള പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന സമയം ഒരു മണിയായി ഏകീകരിക്കുവാനാണ് ആലോചന. ഇൻട്രൊഡക്ഷൻ ഓഫ് ഇസ്ലാം കമ്മിറ്റി പ്രതിനിധി സംഘമാണ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ-വാസ്മിക്ക് മുന്നിൽ ഇക്കാര്യം നിർദേശിച്ചത്. ഇസ്ലാമിലേക്ക് പുതുതായി മത പരിവർത്തനം ചെയ്തവർക്കും ബിസിനസ്സ് ഉടമകൾക്കും ജുമുഅ നമസ്കാരം നിർവഹിക്കുവാൻ ഇത് സൗകര്യ പ്രദമാകുമെന്നും നിർദേശത്തിൽ സൂചിപ്പിക്കുന്നു. ഇതിനായി വിവിധ ഗവർണറേറ്റുകളിൽ വിവിധ പള്ളികൾ തെരഞ്ഞെടുക്കണമെന്നും കമ്മിറ്റി നിർദേശിച്ചു. ഇതിനു പുറമെ വെള്ളിയാഴ്‌ചകളിൽ നടത്തുന്ന ഖുതുബ പ്രഭാഷണങ്ങൾ വിവിധ ഭാഷകളിൽ തൽ സമയം തർജമ ചെയ്തു ക്യു ആർ കോഡ് ഉപയോഗിച്ച് വിശ്വാസികൾക്ക് ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. വിശ്വാസികൾക്ക് സ്മാർട്ട്‌ഫോണുകൾ വഴി അവരുടെ മാതൃഭാഷയിൽ പ്രഭാഷണം വായിക്കാൻ ഇത് സഹായകമാകും. കുവൈത്തിൽ താമസിക്കുന്ന വിവിധ സമൂഹങ്ങൾക്കിടയിൽ ഇസ്ലാമിന്റെ മിതവാദ സന്ദേശം വ്യാപിപ്പിക്കുന്നതിനും , പുതിയ മുസ്ലീങ്ങൾക്കും അറബി ഇതര സമൂഹങ്ങളിലെ അംഗങ്ങൾക്കും ഇസ്ലാമിന്റെ സഹിഷ്ണുതയുടെ സന്ദേശം എത്തിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു ഗുണപരമായ പദ്ധതിയായിരിക്കും ഇതെന്നും പ്രതി നിധി സംഘം അഭിപ്രായപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ ഗാര്‍ഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; പ്രതിക്ക് 14 വർഷം തടവ്
കുവൈറ്റിൽ ഗാര്‍ഹിക തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടുമുറ്റത്തു കുഴിച്ചിട്ട കേസിൽ പൗരന് 14 വർഷം തടവ് വിധിച്ചു കോടതി. സാദ് അൽ-അബ്ദുള്ളയിലെ വീട്ടുമുറ്റത്താണ് കൊലപാതകശേഷം മൃതദേഹം കുഴിച്ചിട്ടത്. പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി സൈക്യാട്രിക് ആശുപത്രിയിലേക്ക് അയച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കൂടാതെ, കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കാത്തതിനും പ്രതിയുടെ പിതാവ്, സഹോദരൻ, വിദേശിയായ ഭാര്യ എന്നിവർക്ക് ഒരു വർഷം തടവും കഠിനാധ്വാനവും കോടതി ശിക്ഷയായി വിധിച്ചു.
നേരത്തെ, പ്രതിയുടെ സഹോദരനും വിദേശിയായ ഭാര്യയും കൊലപാതകം മറച്ചുവെച്ചതിന് കുറ്റക്കാരാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയിരുന്നു. പ്രതിയെയും മറ്റ് ചിലരെയും സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിനും മരിച്ചയാളോടുള്ള ബഹുമാനം കാണിക്കാത്തതിനും കസ്റ്റഡിയിൽ വെക്കാൻ ഉത്തരവിട്ടിരുന്നു. അതേസമയം, ഈദ് അൽ-ഫിത്റിന്റെ ആദ്യ ദിവസം മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഒക്ടോബർ 13-ലേക്ക് മാറ്റി. പ്രതിഭാഗം അഭിഭാഷകർ വാദം കേൾക്കുന്ന മുറിയിൽ നിന്ന് ഇറങ്ങിപ്പോയതിനെ തുടർന്നാണ് പുതിയ അഭിഭാഷകനെ നിയമിക്കാൻ കോടതി തീരുമാനിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
കുവൈറ്റിൽ “സഫ്രി” സീസൺ; ഈ രോഗങ്ങൾ വരാൻ സാധ്യതയേറെ; ശ്രദ്ധിക്കാം ഈകാര്യങ്ങൾ
കുവൈറ്റ് നിലവിൽ “സഫ്രി” സീസണിലൂടെയാണ് കടന്നുപോകുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞനായ ആദേൽ അൽ-സാദൂൺ സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രകടമാകുന്ന ഒരു പരിവർത്തന കാലഘട്ടമാണിത്. പൂമ്പൊടി സാന്നിധ്യം വർദ്ധിക്കുന്നതിനാൽ ഈ സമയത്ത് ചില വ്യക്തികളിൽ ശ്വസന രോഗങ്ങൾ പടരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പല പ്രദേശങ്ങളിലും ഇപ്പോൾ ഈ പ്രതിഭാസം പ്രകടമാണ്.
പ്രായമായവർക്കും കുട്ടികൾക്കും ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്കും ഈ കാലഘട്ടം പ്രത്യേകിച്ചും സെൻസിറ്റീവ് ആണെന്ന് വിശദീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിന് തുറസ്സായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, ശക്തമായ കാറ്റുള്ളപ്പോൾ പുറത്തെ പ്രവർത്തനങ്ങൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം പൊതുജനങ്ങളെ ഉപദേശിച്ചു. “സഫ്രി” സീസൺ സാധാരണയായി മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കുമെന്നും ഇത് അന്തരീക്ഷം ശുദ്ധീകരിക്കാനും മലിനീകരണം കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)