Posted By Editor Editor Posted On

പോലീസ് വേഷത്തിൽ ഫോൺ വിളിക്കും, ബാങ്കിംഗ് വിവരങ്ങൾ ആവശ്യപ്പെടും; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ ഉദ്യോഗസ്ഥരെന്ന് നടിച്ച് പ്രവാസികളെ ഫോൺ വഴി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളിലെ ഒരാൾ പിടിയിലായി. പോലീസ് വേഷം ധരിച്ച് വീഡിയോ കോളിലൂടെ പ്രവാസികളുമായി ബന്ധപ്പെട്ട് ബാങ്കിംഗ് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന ഏഷ്യക്കാരനാണ് അറസ്റ്റിലായത്.

ഇയാളുടെ സംസാരത്തിലെ അറബി ഭാഷയിലെ വികലതയിൽ സംശയം തോന്നിയ ഒരു പ്രവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്


ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ധാരണകളെ മുതലെടുത്താണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നത്.

മന്ത്രാലയം നൽകിയ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു:

വീഡിയോ കോൾ: ആഭ്യന്തര മന്ത്രാലയം വീഡിയോ കോൾ വഴി ആരുമായും ആശയവിനിമയം നടത്തുന്നില്ല.

വിവരങ്ങൾ ആവശ്യപ്പെടില്ല: ഏതെങ്കിലും പൗരനിൽ നിന്നോ താമസക്കാരനിൽ നിന്നോ ബാങ്കിംഗ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ മന്ത്രാലയം ആവശ്യപ്പെടുന്നില്ല.

ഒടിപി കോഡുകൾ: ഫോൺ വഴിയോ ടെക്സ്റ്റ് സന്ദേശം വഴിയോ ഔദ്യോഗിക സ്ഥാപനങ്ങൾ ഒരിക്കലും വ്യക്തികളിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഒടിപി കോഡുകളോ ആവശ്യപ്പെടുന്നില്ല.

തട്ടിപ്പുകൾ വർദ്ധിക്കുന്നു: സുരക്ഷാ ഉദ്യോഗസ്ഥരായും ടെലികമ്യൂണിക്കേഷൻ ഉദ്യോഗസ്ഥരായും ആൾമാറാട്ടം നടത്തി വീഡിയോ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിക്കുന്നത്. പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഓഫറുകൾ നൽകിയുള്ള തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സിവിൽ ഐഡി നമ്പറുകൾ, ബാങ്ക് നൽകുന്ന ഒടിപി കോഡുകൾ, മറ്റ് ബാങ്കിംഗ്/വ്യക്തിഗത വിവരങ്ങൾ എന്നിവ അനൗദ്യോഗിക സ്ഥാപനങ്ങളുമായി പങ്കിടുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വ്യാജ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

അൽപം ആശ്വാസമുണ്ട്, ചൂടിത്തിരി കുറയും; കുവൈത്തിലെ കാലാവസ്ഥ മാറ്റം ഇങ്ങനെ

കുവൈത്ത് സിറ്റി: കടുത്ത വേനലിന് ശമനമായി കുവൈത്ത് മിതമായ കാലാവസ്ഥയിലേക്ക്. വരും ദിവസങ്ങളിൽ രാജ്യത്ത് ചൂട് കുറയുമെന്നും സുഖകരമായ അന്തരീക്ഷം അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ പകൽ ചൂടും രാത്രി തണുപ്പും കലർന്ന മിതമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.

പ്രതീക്ഷിക്കുന്ന താപനില

വെള്ളിയാഴ്ച (സെപ്റ്റംബർ 26): ഉയർന്ന താപനില 39°C മുതൽ 41°C വരെയായിരിക്കും. രാത്രിയിലെ കുറഞ്ഞ താപനില 21°C മുതൽ 23°C വരെ എത്താൻ സാധ്യതയുണ്ട്. ശനിയാഴ്ച (സെപ്റ്റംബർ 27) പകൽ താപനില 38°C മുതൽ 40°C വരെ പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 22°C മുതൽ 24°C വരെയായിരിക്കും.

വെള്ളിയാഴ്ച പകൽ സമയത്ത് മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ ഉണ്ടാകാം. രാത്രിയിൽ നേരിയ വേഗതയിലുള്ള കാറ്റായിരിക്കും ഉണ്ടാകുക.

ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം കുറയുന്നതും അറേബ്യൻ ഉപദ്വീപിലെ ഉയർന്ന മർദ്ദം ശക്തിപ്പെടുന്നതുമാണ് കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് കടുത്ത ചൂടിൽ നിന്ന് ആശ്വാസമാകും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

ഇതെന്തൊരു കഷ്ടം; പ്രവാസി മലയാളികൾക്ക് തീരാദുരിതം;വീണ്ടും പണികൊടുത്ത് എ​യ​ർ​ഇ​ന്ത്യ എക്സ്പ്ര​സ്, സർവിസുകൾ റദ്ദാക്കൽ തുടർക്കഥ

കുവൈത്ത് സിറ്റി: എയർഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് സർവീസുകളിലെ താളപ്പിഴകൾ തുടർക്കഥയാവുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വ്യാഴാഴ്ചത്തെ (സെപ്റ്റംബർ 25) കുവൈത്ത്-കോഴിക്കോട് വിമാനം (IX 394) റദ്ദാക്കി. ഉച്ചയ്ക്ക് 12.55ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 8:25ന് കോഴിക്കോട്ട് എത്തേണ്ടിയിരുന്ന വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.

അപ്രതീക്ഷിത അറിയിപ്പ് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. എയർഇന്ത്യ അധികൃതർ ഈ വിമാനത്തിലെ യാത്രക്കാരെ കൊച്ചി, കണ്ണൂർ വിമാനങ്ങളിലായി കയറ്റി അയച്ചു. വിമാനം റദ്ദാക്കിയതിനെ തുടർന്ന് വെള്ളിയാഴ്ചത്തെ കോഴിക്കോട്-കുവൈത്ത് സർവീസും ഉണ്ടാകില്ല എന്ന് അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ മറ്റു ദിവസങ്ങളിലേക്ക് ടിക്കറ്റ് മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ വാങ്ങാനോ സാധിക്കും.

വിവിധ സർവീസുകൾ വൈകിയതിനും മറ്റും അടുത്തിടെ എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട് റൂട്ടിൽ നിരവധി തവണ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ വിമാനം റദ്ദാക്കിയിരിക്കുന്നത്.

ഒക്ടോബർ മുതൽ സർവീസുകൾ താത്കാലികമായി നിർത്തലാക്കിയേക്കും

അതേസമയം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ താത്കാലികമായി നിർത്തലാക്കുമെന്നാണ് സൂചന. വിന്റർ ഷെഡ്യൂളിന്റെ ഭാഗമായി ഈ മാസങ്ങളിലെ സർവീസുകളിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ നൽകുന്ന വിവരം. നിലവിൽ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കുന്നില്ല. ഇത് സാധാരണ പ്രവാസികളെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സമയക്രമം

ആറ് ഗവർണറേറ്റുകളിലെയും സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്ക് രാത്രി 12 മണിക്ക് ശേഷം പ്രവർത്തനാനുമതിയില്ലെന്ന് കുവൈത്ത് നഗരസഭ (മുനിസിപ്പാലിറ്റി) അറിയിച്ചു. ഈ സമയപരിധി റെസ്റ്റോറന്റുകൾക്കും ബാധകമാണ്. റെസിഡൻഷ്യൽ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി 12 മണിവരെയായി നിജപ്പെടുത്തിക്കൊണ്ട് നഗരസഭ അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവ് പുറപ്പെടുവിച്ചു. ഒന്നിലധികം കവാടങ്ങളും പ്രത്യേക സർവീസ് ഡോറുകളുമുള്ള കടകൾക്ക്, പ്രധാന വാതിലുകൾ അടച്ച ശേഷം ഓർഡർ ഡെലിവറിക്ക് വേണ്ടി മാത്രം പ്രവർത്തിക്കാം. എന്നാൽ, ഈ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള വിൽപ്പന നടത്താനോ പാർക്കിങ് ഏരിയകൾ പോലുള്ള പരിസരത്തിനുള്ളിൽ വെച്ച് ഡെലിവറി നടത്താനോ അനുമതിയില്ല. ഓർഡറുകൾ പുറത്ത് എത്തിച്ചു നൽകുക മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഈ പുതിയ സമയപരിധി റെസിഡൻഷ്യൽ പ്രദേശങ്ങളിലെ താമസക്കാരുടെ സ്വസ്ഥത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

കുവൈറ്റിൽ വൻതോതിൽ അനധികൃത മദ്യ നിർമ്മാണം; രണ്ട് പേർ അറസ്റ്റിൽ

കുവൈറ്റിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, അബ്ദാലി പ്രദേശത്ത് പ്രാദേശിക മദ്യം നിർമ്മിക്കുന്നതിനായി ഒരു വലിയ തോതിലുള്ള ഫാക്ടറി നടത്തിയിരുന്ന രണ്ട് ഏഷ്യൻ പൗരന്മാരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്ടർ അറസ്റ്റ് ചെയ്തു.

പ്രതികൾ അനധികൃത മദ്യം പ്രൊഫഷണലായി കുപ്പിയിലാക്കി ഇറക്കുമതി ചെയ്ത ബ്രാൻഡുകളായി വിൽക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉപകരണങ്ങൾ, പ്രസ്സുകൾ, ഗണ്യമായ അളവിൽ വ്യാജ ലേബലുകൾ, വ്യാപാരമുദ്രകൾ എന്നിവ കണ്ടെത്തി. പിടികൂടിയ വ്യക്തികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ആവശ്യമായ നിയമനടപടികൾക്കായി യോഗ്യതയുള്ള അധികാരികൾക്ക് അയച്ചിട്ടുണ്ട്.

പ്രിന്ററുകളും വ്യാജ നോട്ട് കെട്ടുകളും ; കുവൈത്തിൽ കള്ളനോട്ട് നിർമ്മാണകേന്ദ്രത്തിൽ റെയ്ഡ്

ഖൈത്താൻ പോലീസ് സ്റ്റേഷനിൽ ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുവൈത്തിൽ കള്ളനോട്ട് അടിക്കുന്ന സംഘം പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതി കുറ്റസമ്മതം നടത്തുകയും, രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ താൻ ഈ വ്യാജ നോട്ടുകൾ വിതരണം ചെയ്തതായി സമ്മതിക്കുകയും ചെയ്തു. സബാഹ് അൽ-അഹ്മദ് പ്രദേശത്തുള്ള സ്വന്തം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഷാലെറ്റിൽ വെച്ചാണ് ഇയാൾ കള്ളനോട്ടുകൾ നിർമ്മിച്ചിരുന്നത്.

തുടർന്ന് ഷാലെറ്റിൽ നടത്തിയ പരിശോധനയിൽ പോലീസിനെ ഞെട്ടിച്ച കണ്ടെത്തലുകളുണ്ടായി. സ്കാനറുകൾ ഘടിപ്പിച്ച 20-ൽ അധികം പ്രിന്ററുകൾ, ഡസൻ കണക്കിന് അച്ചടി യന്ത്രങ്ങൾ (മിഷീനുകൾ), പേപ്പറുകൾ, രാസവസ്തുക്കൾ എന്നിവ കണ്ടെടുത്തു. അതോടൊപ്പം, ആയിരക്കണക്കിന് പ്രിന്റ് ചെയ്ത് തയ്യാറാക്കിയ വ്യാജ നോട്ടുകളും ഇവിടെനിന്ന് പിടിച്ചെടുത്തു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

​ഗൾഫിലെ ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിരവധി ഒഴിവുകൾ; വാക്ക് ഇൻ ഇന്റർവ്യൂ വിവരങ്ങൾ ഇതാ

അജ്മാൻ: ഹാഷിം ഗ്രൂപ്പ് ഓഫ് കമ്പനീസ് വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ തേടുന്നു. സെയിൽസ്മാൻ, എച്ച്.ആർ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, ഐ.ടി സപ്പോർട്ട്, എഫ്.എം.സി.ജി സൂപ്പർവൈസർ, ഡിപ്പാർട്ട്മെന്റ് ഫ്ലോർ ഇൻ-ചാർജ്, മത്സ്യവിൽപ്പനക്കാരൻ, എൽ.എം.വി/ഹെവി ഡ്രൈവർ, പ്ലംബർ-കം-ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.അഭിമുഖം സെപ്റ്റംബർ 27-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണി വരെ അജ്മാൻ അൽറൗദയിലെ ഹാഷിം ഹൈപ്പർമാർക്കറ്റിൽ വെച്ച് നടക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *