വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ പേരും പാസ്പോർട്ടിലെ പേരും തമ്മിൽ പൊരുത്തക്കേട് :കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു

കുവൈത്തിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നൽകിയ പേരുകളും സിവിൽ ഐ ഡി പാസ്പോർട്ട് എന്നിവിടങ്ങളിലെ പേരുകളും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് നിരവധി പേർക്ക് യാത്ര അനുമതി നിഷേധിക്കപ്പെട്ടതായി റിപ്പോർട്ട് .കുവൈത്തിൽ നിന്നും ലണ്ടനിലേക്ക് പോകാനെത്തിയ യാത്രക്കാരിൽ ചിലർക്കാണ് പാസ്പോർട്ടിലെ ലാറ്റിൻ പേരുകളും വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പേരും സാമ്യമല്ലാത്തതിനാൽ യാത്ര മുടങ്ങിയത് . പലരുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിലെ പേരുകൾ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത് ഇതോടെ വിമാന ടിക്കറ്റ്, ഹോട്ടൽ റിസർവഷൻ , പിസിആർ, ടാക്സി സർവീസ് തുടങ്ങി വിവിധ ഇനങ്ങളിലായി വലിയ തുക നഷ്ടമായതായി യാത്രക്കാർ പറഞ്ഞു . മാൻ പവർ അതോറിറ്റിയുമായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംവിധാനം ലിങ്ക് ചെയ്തിരിക്കുന്നതിനാൽ വാക്‌സിനേഷൻ സ്വീകരിച്ച യാത്രക്കാർ സിവിൽ ഐഡി നമ്പറും സീരിയൽ നമ്പറും രജിസ്റ്റർ ചെയ്യുമ്പോൾ രജിസ്ട്രേഷൻ സൈറ്റ് സിസ്റ്റത്തിൽ പേരുകൾ ഓട്ടോമാറ്റിക് ആയി രൂപപ്പെടുന്നതാണെന്ന് സംഭവത്തിൽ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു മിഷ്‌രിഫിലെ വാക്സിനേഷൻ സെന്റർ സന്ദർശിച്ച്സിവിൽ ഐഡിയോ പാസ്‌പോർട്ടോ പോലുള്ള വ്യക്തിഗത തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ ഡാറ്റയിൽ തിരുത്തലുകൾ വരുത്താൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി കുവൈത്തിലെ വാർത്തകൾ അതി വേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/JRCJVMDTW3fDqFTxAAS9rM

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version