നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് താൽക്കാലികമായി ഇറാഖിലേക്കുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി ജസീറ, കുവൈത്ത് എയർ വെയ്സ് എന്നീ വിമാന കമ്പനികൾ വ്യക്തമാക്കി. സിവിൽ വ്യോമയാന അധികൃതർ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാനി തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണങ്ങൾക്കായി യാത്രക്കാരോട് 177 എന്ന നമ്പറിലോ അല്ലെങ്കിൽ ട്രാവൽ ഏജൻസിയുമായോ ബന്ധപ്പെടണമെന്നും വിമാന കമ്പനികൾ അറിയിച്ചട്ടുണ്ട്. വെള്ളിയാഴ്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി മിസൈലുകൾ പതിക്കുകയും ഒരു സിവിലിയൻ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ESJ77frEFYy53WxxjMKG9E