കുവൈറ്റ്: കുവൈറ്റ് എംബസിയില്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനം ആചരിച്ചു. അംബേദ്കര്‍ ചിത്രത്തിലും രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ പ്രതിമയിലും ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പുഷ്പാര്‍ച്ചന നടത്തി.

ഭരണഘടന തയാറാക്കുന്നതുമായി ബന്ധപ്പെട്ട് അംബേദ്കറുടെ യാത്രയെക്കുറിച്ചുള്ള പ്രദര്‍ശനം സ്ഥാനപതി ഉദ്ഘാടനം ചെയ്തു. അംബേദ്കറുടെ പുസ്തകങ്ങളില്‍നിന്നുളള പ്രസക്ത ഭാഗങ്ങള്‍ ഇന്ത്യന്‍ റീഡേഴ്‌സ് അംഗങ്ങള്‍ വായിച്ചു. അതേ സമയം പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IiStZbVMFWnHO0tmYe7UQl