മസ്‌കത്ത്∙യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്. ഏഴു പേര്‍ക്കു പരിക്കേറ്റു. അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ദുബായില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ഷീബയും കുടുംബവും പെരുന്നാള്‍ അവധി ആഘോഷിക്കാനായി ദുബായിൽ നിന്നു സലാലയിലേക്കു വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ടു കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക് 50 കിലോമീറ്റര്‍ അകലെവച്ചു മറിയുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ നിസ്‌വ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജു സജിമോന്‍ ആണു ഷീബയുടെ ഭര്‍ത്താവ്. പിതാവ്: തോമസ്. മാതാവ്: മറിയാമ്മ.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JxKInF67gzlAnEhYHOuoMB