കുവൈത്ത്: രാജ്യത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ വേഗം കൂട്ടി സർക്കാരും പാർലമെന്റും. ആഗോള പ്രതിസന്ധി മൂലം അടിസ്ഥാന ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് നിരവധി രാജ്യങ്ങൾ പിന്നോട്ട് പോയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായി ഡോ. മുഹമ്മദ് അൽ ഫാരിസിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
അതേസമയം വാണിജ്യ മന്ത്രി, ധന മന്ത്രി, മുനിസിപ്പൽ അഫയേഴ്സ് മന്ത്രി, സാമൂഹിക വികസനകാര്യ മന്ത്രി, വൈദ്യുതി,ജല മന്ത്രി തുടങ്ങിയവരുടെ ഈ സമിതിയിൽ അംഗങ്ങളാണ്. 2025ഓടെ വിവിധ നിരക്കുകളിലായി കുവൈത്തിൽ നിരവധി ഭക്ഷ്യോൽപന്നങ്ങളുടെ സ്വയംപര്യാപ്തത ഉയർത്താനുള്ള പദ്ധതിയാണ് ഉള്ളതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 2019ൽ ഗോതമ്പ് പര്യാപ്തതയുടെ ശതമാനം 0.04 ശതമാനം ആയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഈ ശതമാനം അഞ്ചായും 2035ഓടെ 10 ശതമാനമായി ആയും ഉയർത്തുകയാണ് ലക്ഷ്യമെന്നും വിലയിരുത്തൽ.