കുവൈത്ത്: കുവൈറ്റില്‍ കോഴിയിറച്ചി വിലയില്‍ വര്‍ധനവ്. അതായത്. ലൈവ്, ഫ്രോസണ്‍ ചിക്കന്റെ ഡിമാന്‍ഡ് ആണ് കുതിച്ചുയര്‍ന്നത്. വിപണിയെ ആവശ്യകതക്കൊപ്പം ദൗര്‍ലബ്യം കൂടിയതോടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാനും വിലക്കയറ്റം തടയാനും പ്രതിസന്ധികളെ നേരിടാനും ചില ഉല്‍പ്പന്നങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ട് മന്ത്രിതല സമിതി രൂപീകരിക്കാനുള്ള മന്ത്രിസഭ തീരുമാനം വന്നിട്ട് ദിവസങ്ങളായി . ഈ സാചര്യത്തിലും വിപണയില്‍ വില കുതിച്ചുയരുകയാണ്.
കുവൈറ്റില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്. റഷ്യന്‍-ഉക്രേനിയന്‍ യുദ്ധത്തിന്റെ അനന്തരഫലങ്ങളുടെ തുടര്‍ച്ചയാണ് ഈ വര്‍ധനവിന് കാരണമെന്നാണ് സഹകരണ മേഖലയിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തീറ്റ വിലയിലുണ്ടായ വര്‍ധനയും ആഘാതം ഇരട്ടിപ്പിച്ചു.
കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GMnZcdxRf1p2lfieM0zU39