ജൂലൈ 19ന് ചൊവ്വാഴ്ച പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഏതാനും ദിവസത്തിനകം മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കും. ഈ മാസം അവസാനമോ അടുത്തമാസം തുടക്കമോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. തുടർന്ന് ബജറ്റിന് അംഗീകാരം നൽകാനായി മന്ത്രിമാർ പാർലമെന്റിൽ ഹാജരാകും. മറ്റു നിയമ നിർദേശങ്ങളിലെ ചർച്ചകളൊന്നും ഈ സെഷനിൽ ഉണ്ടാകില്ല.
26 എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് രാജിവെച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാവൽ മന്ത്രിസഭയാണ് മൂന്നുമാസമായി രാജ്യം നിയന്ത്രിക്കുന്നത്.
പുതിയ പാർലമെന്റ് സെപ്റ്റംബറിലോ ഒക്ടോബറിലോ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇടയുള്ളതിനാൽ പുതിയ മന്ത്രിസഭക്ക് ആയുസ്സ് കുറവായിരിക്കും.പാർലമെന്റ് പിരിച്ചുവിട്ട് രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തും. ഇതോടൊപ്പം വീണ്ടും പുതിയ മന്ത്രിസഭയും നിലവിൽ വരും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/I8FSZXu0P9mIeju4HGE4om