സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ ഈ വർഷം ആദ്യ പാദത്തിൽ 60 വയസും അതിൽ കൂടുതലുമുള്ള 4,000 പ്രവാസികൾ രാജ്യം വിട്ടതായി വെളിപ്പെടുത്തി.അറുപത് വയസും അതിൽ കൂടുതലുമുള്ള പ്രവാസികളുടെ തൊഴിൽ വിപണിയിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ചിലവ് 800 ദിനാർ കവിഞ്ഞതിനാൽ നാട്ടിലേക്കുള്ള പ്രവാസികളുടെ ഒഴുക്ക് തുടരുകയാണ്. എല്ലാ വിഭാഗം ജോലിചെയ്യുന്ന തൊഴിലാളികൾക്കിടയിലും ഈ പ്രവണത വർദ്ധിച്ചു വരുന്നുണ്ട്. ഏപ്രിൽ അവസാനത്തോടെ എടുത്ത കണക്കുകൾ പ്രകാരം ഈ വിഭാഗത്തിൽപ്പെട്ട 65,000 തൊഴിലാളികൾ മാത്രമാണ് ഇപ്പോൾ കുവൈറ്റിൽ ഉള്ളത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IU1w7h5kO3BEmOsrHGW8R5
