രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മനാകീഷ് റോഡിലെ കബ്ദ് മേഖലയിൽ മൂന്ന് ഏഷ്യക്കാർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കുവൈറ്റ്പൗരൻ ഓടിച്ച ഫോർ വീൽ വാഹനവും ഇന്ത്യക്കാരൻ ഓടിച്ച മിനിബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ബസ്സിൽ വാഹനം ഓടിച്ച ഇന്ത്യക്കാരനോടൊപ്പം അദ്ദേഹത്തിൻറെ കുടുംബത്തിലെ ഒരാളും ഒരു പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ മൂന്ന്പേരും മരണപ്പെട്ടിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതായും ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണെന്നും ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IarX27GtyhPCaaWkhYEW2M