കുവൈത്ത് സിറ്റി : അവധിക്കാലം അവസാനിക്കുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള 340-ലധികം വിമാനങ്ങളാണ് ഇവിടെ എത്തിച്ചേർന്നത്. ഈജിപ്ത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തി ചേർന്നത്. സൗദി അറേബ്യ, തുർക്കി, ദുബായ് എന്നിവയും പിന്നാലെയുണ്ട്. കണക്കുകൾ പ്രകാരം, നിലവിലെ കാലയളവിൽ പ്രതിദിനം 25,000 മുതൽ 30,000 വരെ യാത്രക്കാർ എത്തുന്നതയാണ് അധികൃതർ വ്യക്തമാക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JyKC0mQiu8EIboWNvQfCcF
