ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു. 27 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് . താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയെയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു.ഇയാൾ താമസിച്ചു വന്നിരുന്നത്.
മുറിയിൽ മരിച്ചു കിടക്കുന്ന കണ്ട സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. കയറിൽ തൂങ്ങിയ നിലയിലായിരുന്നു ഇയാളുടെ ശരീരം കണ്ടെത്തിയത്. സംഭവസ്ഥലത്തെ പോലീസ് വിശദമായ പരിശോധനയ്ക്ക് ശേഷം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു.
ആത്മഹത്യ ചെയ്ത യുവാവിന് കടുത്ത മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നുപോകുകയായിരുന്നുവെന്നും സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. കേസെടുത്ത ശേഷം മൃതദേഹം ഫോറൻസിക് വിദഗ്ധർക്ക് കൈമാറി. അനുബന്ധ സംഭവത്തിൽ മറ്റൊരു ഇന്ത്യൻ പ്രവാസിയും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആത്മഹത്യക്ക് ശ്രമിച്ച യുവതി അൽ അദാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും നാടുകടത്താൻ സാധ്യതയുണ്ടെന്നും ബന്ധപ്പെട്ടവൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL