കുവൈറ്റിൽ ഓഗസ്റ്റ് 22 വരെ കടുത്ത ചൂട് തുടരും
കുവൈറ്റിൽ അടുത്ത മാസം (ഓഗസ്റ്റ്) 22 വരെ കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. നിലവിൽ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ഘട്ടങ്ങളിലൊന്നായ “താലി അൽ-മിർസാം”, “ജംറത്ത് അൽ-ഖൈസ്” എന്നീ ഘട്ടങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. എല്ലാ വർഷവും ജൂലൈ 20 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവിലാണ് രാജ്യത്ത് ഏറ്റവും ചൂടേറിയ ദിവസങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്. ജംറത്ത് അൽ-ഖൈസ്, അൽ-മിർസാം, അൽ-കൽബെയിൻ എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്ര ഘട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു, മേഖലയിലെ വേനൽക്കാലത്തിന്റെ പാരമ്യത അനുഭവപ്പെടുന്ന ഘട്ടങ്ങളാണ് അവ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേനലിന്റെ അവസാനത്തെയും തണുപ്പിന്റെ തുടക്കത്തെയും സൂചിപ്പിച്ചു കൊണ്ട് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ ഈ കാലയളവിനുശേഷം താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും അദ്ദേഹം വിശദീകരിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)