Posted By Editor Editor Posted On

വാ​തി​ലു​ക​ൾ തു​റ​ന്ന് കു​വൈ​ത്ത്; ജി.​സി.​സി വി​സ​യു​ള്ള പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഒ​രു​വ​ർ​ഷ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി, അറിയേണ്ടതെല്ലാം!

ജി.സി.സി. രാജ്യങ്ങളിലെ വിസയുള്ള പ്രത്യേക പ്രഫഷനലുകൾക്ക് കുവൈത്തിൽ ഓൺ അറൈവൽ വിസയോടൊപ്പം ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രിയും. ടൂറിസ്റ്റ്, ബിസിനസ് വിസകളിലാണ് ഈ പുതിയ സൗകര്യം ലഭ്യമാകുക.

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ

നിയമമേഖലയിലെ പ്രഫഷനലുകൾ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, അഭിഭാഷകർ, ബിസിനസുകാർ, മാനേജർമാർ, ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നയതന്ത്രജ്ഞർ, യൂണിവേഴ്സിറ്റി പ്രഫസർമാർ, കമ്പനികളിലെ ഡയറക്ടർമാർ, എൻജിനീയർമാർ, മാധ്യമപ്രവർത്തകർ, സിസ്റ്റം അനലിസ്റ്റുകൾ, കമ്പ്യൂട്ടർ പ്രോഗ്രാമർമാർ, പൈലറ്റുമാർ തുടങ്ങിയവർക്കാണ് ഒരു വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രിയുള്ള ടൂറിസ്റ്റ് വിസ ലഭിക്കുക. ഈ വിസയിൽ ഒരു തവണ പ്രവേശിച്ചാൽ പരമാവധി ഒരു മാസം വരെ കുവൈത്തിൽ തങ്ങാം. ഈ വിസയുടെ ഫീസ് 15 ദിനാറാണ്.

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസ


ബിസിനസ് സ്ഥാപനങ്ങൾ വഴിയാണ് ഈ വിസക്ക് അപേക്ഷിക്കേണ്ടത്.

എങ്ങനെ അപേക്ഷിക്കാം?


കുവൈത്തിൻ്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ ‘കുവൈത്ത് വിസ’ വഴി ടൂറിസ്റ്റ്, ബിസിനസ്, ഫാമിലി വിസകൾക്ക് അപേക്ഷിക്കാം.

അപേക്ഷകർക്ക് ഏതെങ്കിലും ജി.സി.സി. രാജ്യങ്ങളിൽ കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള റസിഡൻസി പെർമിറ്റ് ഉണ്ടായിരിക്കണം.

ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ച് അഞ്ച് മിനിറ്റിനകം ഇ-വിസ ലഭ്യമാകും.

വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങളും യാത്രാ വിവരങ്ങളും നൽകണം. തുടർന്ന് ആഭ്യന്തര മന്ത്രാലയം ഒ.ടി.പി അയക്കും. വിസ അംഗീകരിക്കപ്പെട്ടാൽ ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.

അംഗീകാരം ലഭിച്ച ഇ-വിസ ഡൗൺലോഡ് ചെയ്ത് യാത്രാ വേളയിൽ പാസ്‌പോർട്ടിനൊപ്പം പ്രിൻ്റ് ചെയ്തോ ഡിജിറ്റൽ രൂപത്തിലോ കൈവശം വയ്ക്കണം. ഈ നടപടികൾ യാത്ര തടസ്സമില്ലാതെ നടക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ, ജി.സി.സി. രാജ്യങ്ങളിൽ ആറ് മാസത്തെ റസിഡൻസി പെർമിറ്റുള്ളവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ ഓൺ അറൈവൽ വിസ ലഭിക്കും. ഈ സിംഗിൾ എൻട്രി വിസയിൽ ഒരു മാസം വരെ കുവൈത്തിൽ താമസിക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version