യാത്രയ്ക്കായി കോൾ ടാക്സി വിളിച്ചു, സ്ഥലത്തെത്തിയപ്പോൾ മട്ടും ഭാവവും മാറി, പണം നൽകാൻ മടി; കുവൈറ്റിൽ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ
കുവൈറ്റിൽ യാത്രയ്ക്ക് ശേഷം പണം നൽകാതെ ഡ്രൈവറെ ഭീക്ഷണിപ്പെടുത്തിയ 3 വനിതകൾ പിടിയിൽ. പ്രവാസിയായ കോൾ ടാക്സി ഡ്രൈവറുടെ പരാതിയിന്മേലാണ് അറസ്റ്റ്. യാത്രയ്ക്ക് ശേഷം പണം നൽകാതെ, തന്നെ ഉപദ്രവിക്കുമെന്ന് വനിതകൾ ഭീഷണിപ്പെടുത്തിയതായി ഡ്രൈവർ പറഞ്ഞു. ഇതിനെ തുടർന്ന് വനിതകളെ അറസ്റ്റ് ചെയ്ത് അബു ഹലീഫ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അറസ്റ്റിന് വിസമ്മതിച്ച പ്രതികൾ രണ്ട് വനിതാ പൊലീസ് ഓഫീസർമാരെ അധിക്ഷേപിക്കുന്ന രീതിയിൽ പെരുമാറി. ഈ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് മാസം വരെ തടവും കുറഞ്ഞത് 100 മുതൽ പരമാവധി 300 കുവൈത്ത് ദിനാർ വരെ പിഴയും അല്ലെങ്കിൽ പിഴയോ തടവോ ഏതെങ്കിലും ഒന്നാണ് ശിക്ഷ വിധിക്കുക.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LXkAQWFENhKJ0MX7QxTdN5?mode=ac_t
Comments (0)