കുവൈറ്റിലെ അപ്പാർട്മെന്റിൽ തീപിടുത്തം; ആളപായമില്ല
കുവൈറ്റിലെ ഹവല്ലിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലെ അപ്പാർട്മെന്റിൽ തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സംഭവം നടന്ന ഉടൻ ഹവല്ലി, സാൽമിയ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായും ഫയർഫോഴ്സ് അറിയിച്ചു. വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ പതിവാണ്. ജാഗ്രത പാലിക്കാനും അഗ്നി സുരക്ഷ നിയമങ്ങൾ പാലിക്കാനും അധികൃതർ ഉണർത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c
Comments (0)