Posted By Editor Editor Posted On

ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് താമസസൗകര്യവും ജോലിയും; കുവൈത്തിൽ ഒരാൾ അറസ്റ്റിൽ

ഒളിച്ചോടിയ വീട്ടുജോലിക്കാർക്ക് താമസസൗകര്യവും ജോലിയും നൽകിയതിന് കുവൈത്തിൽ ഒരാൾ അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് മഹ്ബൂളയിൽ വെച്ച് ഇയാളെ പിടികൂടിയത്.

സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ തൊഴിലാളികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ, ഇയാളുടെ ഫ്ലാറ്റിൽ തിങ്ങിനിറഞ്ഞ് താമസിക്കുകയായിരുന്ന 10 തൊഴിലാളികളെ കണ്ടെത്തി. ദിവസക്കൂലിക്ക് തൊഴിലാളികളെ ജോലിക്ക് വിട്ട് ലാഭമുണ്ടാക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് അധികൃതർ അറിയിച്ചു.

നിയമലംഘനം നടത്തിയതിന് ഇയാളെയും തൊഴിലാളികളെയും തുടർനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. കുവൈത്തിലെ താമസ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JwjTxtP7SMiEbr9IDkTJiK?mode=ems_copy_c

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version