കുത്തിവയ്പ്പ് വേണ്ട; പൊണ്ണത്തടി കുറയ്ക്കാനുള്ള പുതിയ ​ഗുളികയ്ക്ക് അം​ഗീകാരം നൽകി യുഎഇ

അമിതവണ്ണവും പൊണ്ണത്തടിയും നിയന്ത്രിക്കുന്നതിനായി കുത്തിവയ്പ്പുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന പുതിയ ഗുളികയ്ക്ക് അംഗീകാരം നൽകി എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE), ‘ഫൗണ്ടയോ’ (Foundayo – Orforglipron) എന്ന ഈ മരുന്ന് ദിവസത്തിൽ ഒരിക്കൽ കഴിക്കാവുന്നതാണ്. ഇതോടെ ഈ ചികിത്സാ രീതിക്ക് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി.
2026 മേയ് മുതൽ യുഎഇയിലെ പ്രധാന ആശുപത്രികളിലും ഫാർമസികളിലും മരുന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇത് ‘ഓവർ ദ കൗണ്ടർ’ മരുന്നല്ല; എൻഡോക്രൈനോളജിസ്റ്റ്, ഇന്റേണൽ മെഡിസിൻ വിദഗ്ധർ അല്ലെങ്കിൽ ഒബെസിറ്റി സ്പെഷ്യലിസ്റ്റുകളുടെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

ആർക്കൊക്കെ ഉപയോഗിക്കാം?

BMI 30-ന് മുകളിലുള്ളവർക്കും, BMI 27-ന് മുകളിലുള്ളവരിൽ പ്രമേഹം (Type 2), ഹൈ ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, സ്ലീപ് അപ്നിയ തുടങ്ങിയ അനുബന്ധ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഈ മരുന്ന് നിർദ്ദേശിക്കാം. ജീവിതശൈലി മാറ്റങ്ങളിലൂടെ മാത്രം ഭാരം കുറയ്ക്കാൻ സാധിക്കാത്തവർക്കും ഇത് പരിഗണിക്കും.

ചികിത്സയ്ക്ക് മുൻപ് ആവശ്യമായ പരിശോധനകൾ:

രോഗികൾക്ക് BMI, രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈൽ, കരൾ–വൃക്ക പ്രവർത്തനം, തൈറോയ്ഡ് നില എന്നിവ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾ നിർബന്ധമാണ്. കുടുംബത്തിലെ രോഗചരിത്രവും വിലയിരുത്തും.

ആർക്കൊക്കെ ഒഴിവാക്കണം?
തൈറോയ്ഡ് ക്യാൻസർ ഉണ്ടായിരുന്നവർ, MEN-2 പോലുള്ള എൻഡോക്രൈൻ പ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഗുരുതരമായ ദഹന–വൃക്ക രോഗങ്ങളുള്ളവർ എന്നിവർക്ക് ഈ മരുന്ന് ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഭാരം നിയന്ത്രണ ചികിത്സയിൽ പുതിയ വഴിത്തിരിവായി ഈ മരുന്ന് മാറുമെന്നാണ് വിലയിരുത്തൽ..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version